mabaiee-
മൊബൈൽ ഫോൺ വിതരണം ചെയ്തു

കൊല്ലം : ഓൺലൈൻ വിദ്യാഭ്യാസത്തിനായി പുത്തൻതുറ അരയസേവ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചവറ ഐ.ആർ.ഇ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് അനുവദിച്ച 5 മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു.
കൂടാതെ നീണ്ടകര ഗ്രാമപഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിൽ വിതരണം ചെയ്യുന്നതിനായി 5 മൊബൈൽ ഫോണുകളും നൽകി. പി.ടി.എ പ്രസിഡന്റ് ദീപുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത്, ബ്ലോക്ക് മെമ്പർ പ്രിയ ഷാനു, വാർഡ് മെമ്പർ മീനു, ഐ.ആർ.ഇ ഹെഡ് ആർ.വി വിശ്വനാഥ്, എച്ച്.ഒ.ഡി ജയപാലൻ, ചീഫ് മാനേജർ ഭക്തദർശൻ, സ്‌കൂൾ അദ്ധ്യാപകരായ സൂസൻ, ഷൈല, ഷീബ, സൂസി, രമ്യ, അതുല്യ, ലിജി, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.