കൊട്ടാരക്കര: എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പണിമുടക്കി ഉപവാസ സമരം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ചന്തമുക്കിൽ നടന്ന ഉപവാസ സമരം നഗരസഭ ചെയർമാൻ എ.ഷാജുവും പുലമൺ ജംഗ്ഷനിൽ നടന്ന സമരം കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളക്കട രാജുവും ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.രാമചന്ദ്രൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ഇസ്മയിൽ, മേഖലാ ജനറൽ സെക്രട്ടറി മാമച്ചൻ, റെജിമോൻ വർഗീസ്, അനി നൗഷാദ്,എസ്.എം. നൗഷീർ, ജോൺസൺ,ഷാജഹാൻ, ഹരിസൺ ലൂക്ക്, റോബർട്ട് അക്കർ, അച്ചൻകുഞ്ഞ്, ടി.പി ഇടിക്കുള, സുരേഷ് എന്നിവർ സംസാരിച്ചു.