ഓയൂർ: കളപ്പില നിരപ്പുവിളയിൽ വ്യാജവാറ്റും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമാകുന്നു. സമ്പൂർണ ലോക്ക് ഡൗണായ ശനി ,ഞായർ ദിവസങ്ങളിൽ നിരപ്പുവിള കനാൽ സൈഡിലും പാലത്തിലുമാണ് സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാണ്. വ്യാജവാറ്റിനെയും സാമൂഹ്യ വിരുദ്ധശല്യത്തിനെയും കുറിച്ച് നിരവധി തവണ പൂയപ്പള്ളി പൊലീസിൽ പരാതി നല്കിയിട്ടും കാര്യമായ നടപടികളെടുക്കാത്തത് നാട്ടുകാരിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.