ഓയൂർ: കൊട്ടറ നാൽക്കവല ജിപു ഭവനിൽ രാമചന്ദ്രൻപിള്ളയുടെയും ഓമനഅമ്മയുടെയും മകൻ ജിപു (39) കൊവിഡ് ബാധിച്ച് മരിച്ചു. ഗൾഫിൽ ജോലിയിലായിരുന്ന ജിപു കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. കൊവിഡ് ബാധിച്ച് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: അർച്ചന. മകൾ: ആദിത്യ. സഹോദരൻ: ജിജു.