കൊല്ലം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിദ്യാതരംഗിണി വായ്പ പദ്ധതിയുടെ ഭാഗമായി വടക്കേവിള സർവീസ് സഹകരണ ബാങ്ക് 50 അഗങ്ങളുടെ മക്കൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനു വായ്പ നൽകി. ബാങ്ക് പ്രസിഡന്റ് എ. അജിത്ത് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമതി അംഗം കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമതി അംഗം ബി.എസ്. മണിലാൽ, സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷൈജു, സെക്രട്ടറി എൽ. രാജി, അസിസ്റ്റന്റ് സെക്രട്ടറി വിൽസൺ ആന്റണി, സ്റ്റാഫ് പ്രതിനിധി എസ്. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.