ചാത്തന്നൂർ : ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാല നടത്തി വരുന്ന വായനാപക്ഷാചരണ പരിപാടികളുടെ സമാപനം ഇന്ന് ഗ്രന്ഥശാലാഹാളിൽ നടക്കും. പി.എൻ. പണിക്കർ അനുസ്മരണം, ചാത്തന്നൂർ പുസ്തകോത്സവം, അംഗത്വ വിതരണം തുടങ്ങിയവ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. സമാപന യോഗത്തിൽ കെ.ദാമോദരൻ; കമ്മ്യൂണിസ്റ്റ്‌ സർഗ വസന്തം’ എന്ന വിഷയത്തിൽ കൊല്ലം എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഐ.എ.എൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ.കെ. മനോജ്‌, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ശ്രീകുമാർ പാരിപ്പള്ളി, ലൈബ്രറി പ്രസിഡന്റ്‌ കെ.ആർ. അജിത്ത് എന്നിവർ സംസാരിക്കും. പി. രവീന്ദ്രൻ ഗ്രന്ഥശാലയുടെ ഫേസ്ബുക്ക് പേജിൽ ലൈവായാണ് സമാപന സമ്മേളനം നടത്തുന്നത്.