പുത്തൂർ : എഴുത്തുകാരി കൊട്ടാരക്കര ബി. സുധർമ്മയുടെ ഭർത്താവ് ചെങ്ങമനാട് ചേത്തടി അർക്ക ഭവനിൽ എം. ബാലാർക്കന്റെ ചരമ വാർഷികത്തിന്റെ ഭാഗമായി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയ കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ജി. രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. ശിശുപാലൻ, കോട്ടാത്തല ശ്രീകുമാർ ജയശ്രീ, സരിത എന്നിവർ സംസാരിച്ചു. സായന്തനത്തിൽ അന്നദാനവും ഉണ്ടായിരുന്നു.