പോരുവഴി: പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അർഹതയുള്ള ഉദ്യോഗാർത്ഥികൾ പി.എസ്.സി അംഗീകൃത യോഗ്യത, അഡ്രസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകൾ 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കണം.