പോരുവഴി : പോരുവഴി ഗ്രാമ പഞ്ചായത്തിൽ ആവശ്യത്തിന് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശൂരനാട് കമ്മ്യൂണിറ്റി സെന്ററിലെ സൂപ്രണ്ടിനെ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,വൈസ് പ്രസിഡന്റ് നസീറാ ബീവി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന , വാർഡ് മെമ്പറുമാരായ നിഖിൽ മനോഹർ, നെസിയത്ത് , അരുൺ ഉത്തമൻ , പ്രിയ, സ്മിത, രാജേഷ് പുത്തൻപുര തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ട് സി.എം. ഒയുമായി ഫോണിൽ സംസാരിച്ച് പോരുവഴിയ്ക്ക് വാക്സിന്റെ ലഭ്യതയനുസരിച്ച് അർഹമായ പരിഗണന നൽകാം എന്ന ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.