kmml-
അവകാശ പ്രഖ്യാപനം ദിനം നടത്തി

ചവറ: തകരുന്ന പൊതുമേഖല തളരുന്ന തൊഴിലാളി എന്നപ്രഖ്യാപനവുമായി കെ.എം.എം എംപ്ലോയിസ് ഓർഗനൈസേഷൻ എസ്.ടി.യു യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അവകാശ പ്രഖ്യാപനം നടത്തി യോഗത്തിൽ എസ്. ടി. യു യൂണിയൻ വൈസ് പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു . എസ്. ടി. യു ജില്ല സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പബ്ലിക്‌ സെക്ടർ എംപ്ലോയീസ് കോൺഫിഡറേഷൻ എസ്. ടി. യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഹാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജന.സെക്രട്ടറി സംഗീത് സാലി,​ വൈസ് പ്രസിഡന്റ്‌ അബ്ദുൽ മജീദ് ,​ സെക്രട്ടറി ബി. ഷെമീർ, ബാലു എന്നിവർ പ്രസംഗിച്ചു.