കൊല്ലം: ജില്ലാ ആശുപത്രിക്ക് കോർപ്പറേഷൻ നാല് ഡയാലിസിസ് യന്ത്രങ്ങൾ വാങ്ങിനൽകി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് യന്ത്രങ്ങൾ നൽകിയത്. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസിന് യന്ത്രങ്ങൾ കൈമാറി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, ജി. ഉദയകുമാർ, ഹണി, അഡ്വ. എ.കെ. സവാദ്, സവിതാദേവി എന്നിവർ പങ്കെടുത്തു.