അഞ്ചാലുംമൂട്: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. തൃക്കരുവ മണലിക്കട അഞ്ജനഭവനിൽ രാമകൃഷ്ണനാണ് (70) മരിച്ചത്. മരം കയറ്റ തൊഴിലാളിയായ രാമകൃഷ്ണൻ ഇന്നലെ രാവിലെ മണലിക്കടയിലെ ഒരുവീട്ടിൽ തെങ്ങ് കയറുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ മരിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഭാര്യ: ലളിത. മക്കൾ: ഗിരിജ, ഗിരീഷ് കുമാർ, രാജേഷ് കുമാ