കൊല്ലം: പെരുൺ ദുരന്തത്തിന്റെ 33-ാം വാർഷികത്തിന്റെ ഭാഗമായി നാളെ പെരുമൺ സ്മാരക സ്തൂപത്തിന് മുന്നിൽ അനുസ്മരണം നടക്കും. രാവിലെ 9.30ന് അനുസ്മരണ സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എയും പ്രതിരോധ ഹോമിയോ മരുന്ന് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തിയും നിർവഹിക്കും. ഡോ. കെ. രാജശേഖരൻ, മിനി സൂര്യകുമാർ, മോഹൻ പെരിനാട്, സി.കെ. ചന്ദ്രബാബു, പി. അമ്പിളി ജയൻ, പെരുമൺ വിജയകുമാർ, പെരിനാട് വിജയൻ, ആർ.പി. പണിക്കർ, മങ്ങാട് സുബിൻ നാരായണൻ തുടങ്ങിയവർ സംസാരിക്കും. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്സ്, കടപ്പായിൽ നഴ്സിംഗ് ഹോം, കേരള പ്രതികരണ വേദി, ഫ്രണ്ട്സ് ഓഫ് ബേർഡ്സ്, കൺസ്യൂമർ ഫെഡറേഷൻ ഒഫ് കേരള എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.