krishnan-72

ശാസ്താംകോട്ട: കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ രോഗി കുഴഞ്ഞുവീണ് മരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ബിനു ഭവനിൽ കൃഷ്ണനാണ് (72) മരിച്ചത്. സംസ്കാരം നടത്തി. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഞായറാഴ്ചയാണ് ശൂരനാട് വടക്ക് പഞ്ചായത്തിലെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിച്ചത്. ഇന്നലെ രാത്രി 9 ഓടെ കൂടി കുഴഞ്ഞുവീണ ഇദ്ദേഹം തത്ക്ഷണം മരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ബിനു, സിനി. മരുമക്കൾ: സൂര്യ, പ്രസാദ്.