കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടയാൾ പിടിയിലായി. പത്തനാപുരം പുന്നല ഫോറസ്റ്ര് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിസാമിനെയും സഹപ്രവ‌ർത്തകരെയും വാഹനം തടഞ്ഞ് ആക്രമിച്ച കേസിൽ കിളികൊല്ലൂർ മങ്ങാട് മാടൻകാവിന് സമീപം സ്നേഹനഗർ സങ്കീർത്തനത്തിൽ രാജ്മോഹനാണ്ൻ (33) പിടിയിലായത്.

ഇന്നലെ വാകിട്ട് 5 ഓടെ ഔദ്യോഗിക വാഹനത്തിൽ വരുകയായിരന്നു ഉദ്യോഗസ്ഥർ. ഇവർക്ക് മുന്നിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയുടെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടു. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെ പ്രതി കാറിൽ നിന്ന് ഇറങ്ങി മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.