കൊല്ലം :കൊവിഡിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ ഊന്നിൻമൂട്ടിലെ വ്യാപാരികൾ ഊന്നിൻ മൂട് ജംഗ്ഷനിൽ സമരം നടത്തി. വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും കൊട്ടിയം മേഖലാ പ്രസിഡന്റും ഊന്നിൻമൂട് യൂണിറ്റ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് സമരം ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നടപടി ഒഴിവാക്കുക, കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് തുറക്കാൻ അനുമതിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ചാറ്റർജി, വർക്കിംഗ് സെക്രട്ടറി തുളസീധരൻ, വൈസ് പ്രസിഡന്റുമാരായ അലോഷ്യസ്, അജിത് കുമാർ, സെക്രട്ടറിമാരായ ഉണ്ണിക്കൃഷ്ണൻ, ജയ, സുരേഷ് കുമാർ, വിനോദ്,
എന്നിവർ പങ്കെടുത്തു.