കൊട്ടിയം: കെട്ടിട നിർമ്മാണ തൊഴിലാളി രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു. മുഖത്തല സെന്റ് ജൂഡ് നഗർ ചരുവിള പുത്തൻ വിട്ടിൽ മുരളീധരൻ ആചാരിയുടെ മകൻ നിതീഷാണ് (നന്ദു, 27) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കാൽ വഴുതി താഴെ പണി തീർന്നുകിടന്ന സെപ്ടിക് ടാങ്ക് കുഴിയിലേയ്ക്കാണ് വീണത്. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുണ്ടറ പൊലീസ് കേസെടുത്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മാതാവ്: ഷൈലജ. സഹോദരൻ: മഹേഷ്.