കൊല്ലം: ആർ.എസ്.പി നേതാവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ആർ.കെ. നാരായണപിള്ളയുടെ ഒൻപതാമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ആർ.എസ്.പി ദേശീയ സമിതിയംഗം രത്നകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം.എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കുരീപ്പുഴ മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അജിത്ത് അനന്തകൃഷ്ണൻ, ആർ. സജീവ്കുമാർ, ആർ. സുദർശനൻ, ഷംനാദ് എന്നിവർ പങ്കെടുത്തു.