colla
വനമഹോത്സവത്തിന്റെ ഭാഗമായി പുനലൂരിലെ ഫോറസ്റ്റ് ഡിവിഷനിലെ ഫ്‌ളയിംഗ് സ്‌ക്വാഡ് പുനലൂർ എസ്.എൻ.കോളേജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വസ് മത്സര വിജയികൾക്കുളള സർട്ടിഫിക്കറ്റുകൾ ഫ്‌ളയിംഗ് സ്‌ക്വാഡ് പുനലൂർ ഡിവിഷണൽ ഓഫീസർ ബൈജു കൃഷ്ണൻ പ്രിസിപ്പൾ ഇൻ-ചാർജ്ജ് ഡോ.ടി.പി.വിജുമോന് കൈമാറുന്നു.

പുനലൂർ: ശ്രീനാരായണ കോളേജിൽ വന മഹോത്സവവും വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വനം, വന്യജീവി വകുപ്പും പുനലൂർ ഫ്‌ളയിംഗ് സ്‌ക്വാഡ് പുനലൂർ ഡിവിഷനും പുനലൂർ എസ്.എൻ.കോളേജും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. വനവുമായി ബന്ധപ്പെട്ട ക്വസ് മത്സരത്തിന് പുറമെ വൃക്ഷ തൈകൾ നടീൽ ഉൾപ്പടെ 1മുതൽ 7വരെ പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച വിവിധ പരിപാടികൾ കോളേജിൽ സംഘടിപ്പിച്ചു വരികയാണ്. ഫ്‌ളയിംഗ് സ്‌ക്വാഡ് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ബൈജു കൃഷ്ണൻ വന മഹോത്സവത്തെ സംബന്ധിച്ച് ക്ലാസുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.ടി.പി.വിജുമോൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ദിവ്യ ജയൻ, അസി.പ്രൊഫസർ ബി.എസ്.സിമി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്.അനീഷ് തുടങ്ങിയവർ സംസാരിച്ചു.