പുനലൂർ: ശബരിമല അയ്യപ്പസേവ സമാജം പുനലൂർ താലൂക്ക് സമ്മേളനം മാധവ സ്മൃതിയിൽ നടന്നു. അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എൻ.ജി.രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രദീപ് കക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇലന്തൂർ ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മങ്ങാട്, എം.എൻ.ഹരി തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി പ്രദീപ് കക്കോട് (പ്രസിഡന്റ് ), അച്ചൻകോവിൽ സഹദേവൻ (വൈസ് പ്രസിഡന്റ്), ഉല്ലാസ് അഞ്ചൽ (ജനറൽ സെക്രട്ടറി), ആരംപുന്ന ശ്രീകുമാർ, ഇടപ്പാളയം അയ്യപ്പൻ (സെക്രട്ടറിമാർ),അജി പുനലൂർ (ട്രഷറർ), പ്രസന്ന (കൺവീനർ, ശബരി മാതൃയോഗം) എന്നിവർ അടങ്ങിയ ഏഴ് അംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.