കുളത്തൂപ്പുഴ: ദേശീയ തൊഴിൽനിയമം അട്ടിമറിച്ച് തൊഴിലാളികൾക്കുമേൽഅധിക ഡ്യൂട്ടിഭാരംഅടിച്ചേൽപ്പിക്കുവാനുള്ള കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് നടപടികൾക്കെതിരെ കെ.എസ്.ടി കുളത്തൂപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ.എസ്.ടി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി .എസ് .ഗിരീഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ് കുമാർ , അജയകുമാർ, ശ്രീ കുമാർ , സുനു എന്നിവർ സമരത്തിന് നേതൃത്വം നൽകി.