പുനലൂർ: പ്രകാശാനന്ദ സ്വാമികൾ യൂണിയന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും വികസനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. സ്വാമിയുടെ സമാധിയിൽ യൂണിയൻ കൗൺസിലിന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, സന്തോഷ്.ജി.നാഥ്, അടുക്കളമൂല ശശിധരൻ, എൻ.സുന്ദരേശൻ, എസ്.എബി,ഡി.ബിനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രകാശാനന്ദ സ്വമികളുടെ ചിത്രത്തിൽ പുഷ്പാർച്ചയും നടത്തിയ ശേഷമായിരുന്നു അനുസ്മരണ യോഗം ചേർന്നത്.