pjhoto
അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സിയുടെ നേതൃത്വത്തിൽ അച്ചൻകോവിൽ ഡി.എഫ്.ഓഫീസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: കഴിഞ്ഞ മൂന്ന് വർഷമായി അടച്ച് പൂട്ടിയിരിക്കുന്ന അച്ചൻകോവിൽ കുംഭാവുരുട്ടി ,മണലാർ വെള്ളച്ചാട്ടങ്ങൾ തുറന്ന് നൽകുക, വന സംരക്ഷണ സമിതി തൊഴിലാളികളുടെ കുടിശിക ശമ്പളം വിതരണം ചെയ്യുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെ.ടി.യു.സി യുടെ നേതൃത്വത്തിൽ അച്ചൻകോവിൽ ഡി.എഫ്.ഓഫീസിന് മുന്നിൽ പ്രവർത്തകർ ധർണ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ സമരം ഉദ്ഘാടനം ചെയ്തു. വനിത കോൺഗ്രസ് ജില്ല പ്രസിഡന്റ് ഗീത സുകുനാഥ് അദ്ധ്യക്ഷത വഹിച്ചു. കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ശരൺ ശശി, കെ.ടി.യു.സി ജില്ല സെക്രട്ടറി ശശിധരൻ പിള്ള ,ജോസഫ് മാത്യൂ, സംഗീത്, നിഹാസ്, രാജൻ, ആകാശ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഡി.എഫ്.ഒ ബി.സന്തോഷ്കുമാറുമായുള്ള ചർച്ചയിൽ വെള്ളച്ചാട്ടങ്ങൾ ഉടൻ തുറന്ന് നൽകുമെന്നും തൊഴിലാളികളുടെ കുടിശിക ശമ്പളം വിതരണം ചെയ്യുമെന്നും നേതാക്കൾക്ക് ഉറപ്പ് നൽകി.