പരവൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം മധു റോയൽ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുപരിപാടികൾ നടത്താൻ അനുവദിക്കുക, പ്രതിമാസം 2,000 രൂപ സഹായധനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മേഖലാ സെക്രട്ടറി പുഷ്പകുമാർ, ട്രഷറർ സജീവ്, അർഷാദ്, വിഷ്ണു സന്തോഷ്, ബാബു തുടങ്ങിയവർ സംസാരിച്ചു.