ശാസ്താംകോട്ട: ശൂരനാട് വടക്ക് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ യുവ മോർച്ച ശൂരനാട് വടക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ച കൊവിഡ് രോഗി ഗൃഹപരിചരണ കേന്ദ്രത്തിൽ കുഴഞ്ഞുവീണു മരിച്ചതിൽ പ്രതിഷേധിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്. ബി.ജെ.പി കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. അഖിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി രാഹുൽ, കൃഷ്ണൻ ,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ,യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് മനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.