ചാത്തന്നൂർ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനത്തോളമായി വർദ്ധിച്ച സാഹചര്യത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രതിവാര അവലോകനത്തെ തുടർന്നാണ് നേരത്തെ സി വിഭാഗത്തിലായിരുന്ന പഞ്ചായത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ ജനസംഖ്യയാണ് കല്ലുവാതുക്കലിൽ. ജനങ്ങൾ ജാഗരൂകരാകണമെന്നും രോഗവ്യാപനത്തോത് കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിന്റ് എസ്. സുദീപ അഭ്യർത്ഥിച്ചു.