ചാത്തന്നൂർ: ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, നേച്ചർ ക്ളബ്, ഭൂമിത്ര സേന എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പുമായി സഹകരിച്ച് കോളേജ് വളപ്പിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ വൃക്ഷത്തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയ് കുമാർ, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലദേവി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. ശർമ്മ, ഗ്രാമപഞ്ചായത്ത് അംഗം വിനീത ദീപു, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനികുമാർ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത സ്വാഗതം പറഞ്ഞു. ടി.വി. നിഷ, രശ്മി കുണ്ടഞ്ചേരി, നിഷാ സോമരാജൻ, കിരൺ മോഹൻ, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.