ചവറസൗത്ത്: ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "പാചക വാതക സിലിണ്ടറും വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി " നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അതുൽ തകിടിവിള അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് ഫ്ലാഗ് ഒഫ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനു മംഗലത്ത്, മനു,അരുൺ തുളസി, ശ്യാംകുമാർ, വിനായക്, താര, രാജി, പീറ്റർ, ഗണേഷ്, പ്രഭാകരൻ പിള്ള, എൽ.ജസ്റ്റസ്, ഡി.കെ. അനിൽ കുമാർ, സജുമോൻ, സുരേഷ് കലതിവിള, ബെയ്സിൽ സേവ്യർ, സോമരാജൻ, ജോസ് മോൻ ജോർജ്ജ്, പീറ്റർ, പത്മലാൽ, സതീഷ് ഹെൻട്രി,മനുമോഹൻ, ഉണ്ണിക്കുട്ടൻ, അരുൺദാസ്, ശബരി തുടങ്ങിയവർ നേതൃത്വം നൽകി.