ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു അക്രഡിറ്റഡ് എൻജിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഗ്രികൾച്ചറൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ രേഖകളുടെ പകർപ്പ് സഹിതം 12 ന് വൈകിട്ട് 3 മണിയ്ക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം.