ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ സമാപനവും ഐ. വി. ദാസ് അനുസ്മരണവും നടത്തി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ബി. ബിനീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം ചവറ കെ. എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ എക്സി അംഗം കെ .ബി .ശെൽവമണി മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ആർ. അജയകുമാർ , മനു വി. കുറുപ്പ്, എം. സാബു , സി. മോഹൻ ,ഗിരിജ , സുജാ കുമാരി എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ സ്വാഗതവും പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഗോപിനാഥക്കുറുപ്പ് നന്ദിയും പറഞ്ഞു.