കുളത്തൂപ്പുഴ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി. വൈ .എഫ് .ഐ അഞ്ചൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. സി .പി .എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി .വിശ്വസേനൻ ധർണ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഗോപകുമാർ,​ സൈഫുദ്ദീൻ ,​ലൈലാബീവി ,​അജാസ്അഞ്ചൽ ,​സലിംരാജ് ,​ലെബുമോൾ ,​രാജീവ് എന്നിവർ പ്രസംഗിച്ചു അഭിഷാൻ രാജീവ് ,​വിഷ്ണു പ്രസാദ് ,​ഷാഹിൻ ,​രമ്യ ,​ഷെഫിൻ ,​അഭിലാഷ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.