കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ ദീർഘകാല പ്രസിഡന്റും യോഗം വൈസ് പ്രസിഡന്റും കേരളത്തിലെ പ്രമുഖ ഗവ. കോൺട്രാക്ടറും ശ്രീനാരായണീയനുമായിരുന്ന കെ.എൻ. സത്യപാലന്റെ ഇരുപതാം ചരമ വാർഷിക ദിനാചരണവും മതാതീതാത്മീയതയുടെ പ്രചാരകനായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധിയുടെ പത്തൊൻപതാം വാർഷികവും കൊട്ടാരക്കര യൂണിയന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊട്ടാരക്കര യൂണിയൻ മന്ദിരത്തിലെ ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറിയും രാജാക്കാട്ട് യൂണിയൻ പ്രസിഡന്റുമായ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, മുൻ യോഗം കൗൺസിലർ അഡ്വ.പി.സജീവ് ബാബു, അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.