udkhana-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസിനെതിരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ ധർണ നടത്തി. സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. അൻസാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ജി. ഗോപകുമാർ, കെ. രാമഭദ്രൻ, എൻ. രാജീവ്, യൂണിറ്റ് ട്രഷറർ എച്ച്. നഹാസ് എന്നിവർ സംസാരിച്ചു.