കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫീസിന് മുൻപിൽ നടത്തിയ ഉപവാസ സമരം നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്. മോഹൻദാസ്, ജനറൽ സെക്രട്ടറി വൈ. സാമുവേൽകുട്ടി, ട്രഷറർ കെ.കെ.അലക്സാണ്ടർ, ദുർഗ ഗോപാലകൃഷ്ണൻ, മോഹൻ ജി .നായർ, അലക്സാണ്ടർ ജയ, ഡാനിയേൽകുട്ടി, ടി.എം.ഷംനാദ്, ഷാജഹാൻ,നൗഷാദ്, മാമച്ചൻ, റെജി നിസാ തുടങ്ങിയവർ പങ്കെടുത്തു.