പത്തനാപുരം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനാപുരം ടൗണിൽ പ്രതിഷേധ ധർണ നടത്തി. സംരക്ഷിക്കുക , ഞങ്ങളേയും പൊതു പരിപാടിക്ക് അനുവാദം നല്കുക, 10 ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. സംഘടന താലൂക്ക് സെക്രട്ടറി എസ് .സുദർശനൻ ധർണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുകുന്ദ ശേഖര പിള്ള അദ്ധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ സാംകുട്ടി, എൻ. വിജയൻ, പി. ജെ. ജയ്സിംഗ്, വി.അനിൽ, അഭയൻ, എം.കെ.സി. ബിജു തുടങ്ങിയവർ പങ്കെടുത്തു.