കരുനാഗപ്പള്ളി: ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുട്ടികൾക്ക് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഇഞ്ചക്ഷന് കേന്ദ്ര സർക്കാർ നികുതി ഇളവ് നൽ കണമെന്ന് എ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള രണ്ട് കുട്ടികൾക്ക് ഈ മരുന്ന് നൽകുന്നതിനായി സമൂഹം ഒന്നാകെ കൈകോർത്തിരികുകയാണ്. എന്നാൽ 18 കോടി രൂപ വിലയുള്ള മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ 6.5 കോടി രൂപ ഇറക്കുമതി ചുങ്കമായും ജി.എസ്.ടി ഇനത്തിലുമായി നൽകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി നികുതി ഇളവു നൽകാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ എന്നിവർക്ക് അയച്ച കത്തിൽഎ.എം.ആരിഫ് എം.പി ആവശ്യപ്പെട്ടു.