vishnunadh-p-c-kottiyam
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന വ്യാപാരി സമൂഹത്തെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അഭ്യർത്ഥിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെ എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച കടയടപ്പ് സമരവും ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡന്റ് എ.ഇ. സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു. കണ്ണനല്ലൂർ പി. ഷിജാർ, സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, കോൺഗ്രസ് കണ്ണനല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, മുസ്ലിം ലീഗ് കുണ്ടറ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഗഫൂർ ലബ്ബ, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ്, ഓൾ കേരള ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ. ഷെഹീർ തുടങ്ങിയവർ സംസാരിച്ചു.