ശാസ്താംകോട്ട : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. ശാസ്താംകോട്ട പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അലീന അമൽ അദ്ധ്യക്ഷയായി. സെക്രട്ടറി കെ. സുധീഷ് സ്വാഗതം പറഞ്ഞു. ട്രഷറർ സന്തോഷ് എസ്. വലിയപാടം , ആർ. ബി. രജികൃഷ്ണ , എസ്. സുധീർഷ , സി.പി. എം ഏരിയ കമ്മിറ്റി അംഗംങ്ങളായ എൻ .യശ്പാൽ , ആർ. കൃഷ്ണകുമാർ,എസ്. നിതിൻ എന്നിവർ സംസാരിച്ചു.