photo
ഉറുകുന്ന് റൂറൽ സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാതരംഗിണി പലിശ രഹിത വായ്പ പദ്ധതിയുടെ വിതരണോദ്ഘാടനം സഹകരണ സംഘം പ്രസിഡൻറും, തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ കെ.ശശിധരൻ നിർവഹിക്കുന്നു.

പുനലൂർ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വാങ്ങാൻ വിദ്യാതരംഗിണി പലിശ രഹിത വായ്പ പദ്ധതിക്ക് ഉറുകുന്ന് റൂറൽ സഹകരണ സംഘത്തിൽ തുടക്കമായി. സഹകരണ സംഘത്തിന്റെ പരിധിയിൽ വരുന്ന അർഹരായ വിദ്യാർത്ഥികൾക്കാണ് 10,000 രൂപ വീതം വരുന്ന പലിശ രഹിത വായ്പകൾ നൽകുന്നത്. 24 തുല്യഗഡുക്കളായി തുക തിരിച്ച് അടക്കണം. സ്കൂൾ മേലധികാരികളുടെ സാക്ഷ്യ പത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. നിശ്ചിത കാലയളവിനുള്ളിൽ വായ്പ അടച്ച് തീർത്തില്ലെങ്കിൽ പലിശ നൽകേണ്ടി വരുമെന്ന് സെക്രട്ടറി എസ്.ജയചന്ദ്രൻ അറിയിച്ചു. സഹകരണ സംഘം പ്രസിഡന്റും തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ശശിധരൻ വായ്പ പദ്ധതി ഉദ്ഘാട

നം ചെയ്തു. സെക്രട്ടറി എസ്.ജയചന്ദ്രൻ, ‌ഡയറക്ടറർ ബോർഡ് അംഗങ്ങളായ എ.ടി.ഷാജൻ, മജീദ് തുടങ്ങിയവർ സംസാരിച്ചു.