കരുനാഗപ്പള്ളി: സി.ആർ.മഹേഷ് എം.എൽ.എ യുടെ ഓഫീസ് കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. കരുനാഗപ്പള്ളി ബി.എസ്. എൻ.എൽ ഓഫീസിന് സമീപം ആരംഭിച്ച എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ കൺവീനർ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. എൻ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, കെ.ജി.രവി, എൽ.കെ.ശ്രീദേവി, എം.അൻസാർ, നീലികുളം സദാനന്ദൻ, പി.രാജു, മുനമ്പത്ത് വഹാബ്, അഡ്വ:എം.ഇബ്രാഹിംകുട്ടി കെ.കെ.സുനിൽകുമാർ, ടി.തങ്കച്ചൻ, തുടങ്ങിയവർ പങ്കെടുത്തു.