kadaykal
വേങ്ങൂർ -ചെറുവക്കൽ ശാഖയിൽ നിന്നുള്ള യോഗനാദം വാർഷിക വരിസംഖ്യ ശാഖ പ്രസിഡന്റ് ജി. ജയലാലിൽ നിന്ന് യൂണിയൻ പ്രസിഡന്റ് ഡി ചന്ദ്രബോസ് ഏറ്റുവാങ്ങുന്നു

കടയ്ക്കൽ: എസ് .എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയനിൽ യോഗനാദം വാർഷിക വരിക്കാരെ ചേർക്കുന്നതിന് തീരുമാനിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിത സംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, മൈക്രോ യൂണിറ്റ് ഭാരവാഹികൾ എല്ലാവരും യോഗനാദം വാർഷിക വരിക്കാരാകുന്നതിന്റെ ഭാഗമായി വേങ്ങൂർ -ചെറുവക്കൽ ശാഖയിൽ ശാഖ ഭാരവാഹികളുടെ വാർഷിക വരിസംഖ്യ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ശാഖ പ്രസിഡന്റ് ജി. ജയലാലിൽ നിന്ന് ഏറ്റുവാങ്ങി. ശാഖ പ്രഡിഡന്റ് ജി. ജയലാൽ അദ്ധ്യക്ഷ വഹിച്ചയോഗം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിൽ അംഗം വി. അമ്പിളിദാസൻ, സെക്രട്ടറി സുദർശനൻ, വൈസ് പ്രസിഡന്റ് കെ. ബാബുരാജ് ,​ മുൻ സെക്രട്ടറി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.