പുനലൂർ: വായനപക്ഷാചരണത്തിന്റെ ഭാഗമായി ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാർക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറും കവയിത്രിയും അദ്ധ്യാപികയുമായ രശ്മി രാജ് ആണ് ക്ലാസ് നയിച്ചത് . ബി .ചന്ദ്രബാബു അദ്ധ്യക്ഷനായ യോഗത്തിൽ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ വി.പി .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പുഷ്പലത, മുൻ വാർഡ് കൗൺസിലർ സുബി രാജ്, എ .കെ. രഘു, എസ്.അഭിലാഷ് , ജി.സുരേഷ് കുമാർ , എസ്.സജീവ് , സത്യബാബു, സുരാജ്, ശാന്തകുമാരി, പ്രമോദ്, എസ്.ലിൻസി , അഞ്ജു സുനിൽ, ഗീത എന്നിവർ പങ്കെടുത്തു.