ഓയൂർ: വാപ്പാല ഉല്ലാസ വയൽ ഏലായിൽ സാമൂഹ്യവിരുദ്ധർ കൃഷി നശിപ്പിച്ചു. വാപ്പാല, കൊമ്പാറ, മാവിള വീട്ടിൽ അച്ചൻകുഞ്ഞിന്റെ കൃഷിയാണ് നശിപ്പിച്ചത്. കുലച്ചതും കുലക്കാത്തതുമായ 30ലേറെ വാഴകളും മരിച്ചീനിയും നശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം എറി വരുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസിന് പരാതി നൽകി.