ഓയൂർ: ചെങ്കുളം, കുരിശിൻമൂട്ടിൽ വീട്ടിൽ ഒറ്റയ്ക്ക് വീട്ടിൽതാമസിക്കുന്ന വയോധികക്കെതിരെ അതിക്രമം കാട്ടിയ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്തു. കുരിശിൻമൂട്, പറണ്ടോട്,വിളയിൽവീട്ടിൽ(വാസന്തി വിലാസം) സുരേഷിനെ(35)യാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുരേഷിനെ പൂയപ്പള്ളി എസ്.എച്ച്.ഒ രാജേഷ്കുമാർ, ഗ്രേഡ്എസ്.ഐ വി.വി.സുരേഷ്, എ.എസ്.ഐമാരായ ചന്ദ്രകുമാർ, ഗോപകുമാർ, രാജേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ്ചെയ്തത്. സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ഇയാൾ മൂന്ന് വർഷം മുൻപ് ഒറ്റയ്ക്ക് വിറക് ശേഖരിക്കാൻ പോയ സ്ത്രീയെ പീഡിപ്പിച്ച കേസിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.