ഓയൂർ: മരുതമൺപള്ളി പെരുമൺ ഭഗവതി ക്ഷേത്രത്തിലെ നാലമ്പലസമർപ്പണവും ഉപദേവാലയ പ്രതിഷ്ഠയും അഷ്ടബന്ധ കലശവും 9, 10, 11 തീയതികളിൽ നടക്കും. നാളെ വൈകിട്ട് അഞ്ചിന് നാലമ്പല സമർപ്പണം. ഞായറാഴ്ച്ച രാവിലെ 11.10 നും 12.39 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ ഭദ്രാ ദേവിക്ക് അഷ്ടബന്ധ കലശവും ഉപദേവാലയങ്ങളിൽ പ്രതിഷ്ഠാകർമ്മവും നടക്കും.