കിഴക്കേകല്ലട: ലൈബ്രറി കൗൺസിൽ കിഴക്കേകല്ലട മൺറോത്തുരുത്ത് പേരയം നേതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം താലൂക്ക് സെക്രട്ടറി എൻ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ജോയിന്റ് സെക്രട്ടറി ജി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മാധവൻ പുറച്ചേരി ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കാഥികൻ കല്ലട വി.വി. ജോസ്, നേതൃസമിതി കൺവീനർമാരായ കെ.ആർ. ശ്രീജിത്ത്, വി. അമൃതകുമാർ എന്നിവർ സംസാരിച്ചു.