പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ധനസാഹയവും വിതരണം ചെയ്തു. യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ സംഭവനയായി നൽകിയ പഠനോപകരണങ്ങളും പണവുമാണ് വിതരണം ചെയ്തത്. ഐക്കരക്കോണം, വട്ടപ്പട, ശാസ്താംകോണം, വന്മള, കക്കോട്,കാര്യറ,കലയനാട്,കമുകുംചേരി തുടങ്ങിയ 15ഓളം ശാഖകളിലെ വിദ്യാർത്ഥികൾക്കാണ് സഹായം ലഭിച്ചത്. ഐക്കരക്കോണം ശാഖയിൽ ശാഖ പ്രസിഡന്റ് എസ്.സുബിരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യൂണിയൻ കൗൺസിലർ കെ.വി.സുഭാഷ്ബാബു, ശാഖ സെക്രട്ടറി വി.സുനിൽദത്ത്,വൈസ് പ്രസിഡന്റ് എ.കെ.രഘു, യൂണിയൻ പ്രതിനിധി ബി.ചന്ദ്രബാബു, കമ്മിറ്റി അംഗങ്ങളായ എസ്.സജീവ്.ഡി.ബാബു, എസ്.ഉത്തമൻ, ബിജുപ്രമോദ്, ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ശാസ്താംകോണം ശാഖയിൽ പ്രസിഡന്റ് ശെൽവരാജ്, വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി മണിക്കുട്ടൻ, യൂണിയൻ പ്രതിനിധി രാജൻ,വട്ടപ്പടയിൽ ശാഖ പ്രസിഡന്റ് വിജയനാഥ്, വൈസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി സന്തോഷ്, കക്കോട് ശാഖയിൽ പ്രസിഡന്റ് എസ്.ജയപ്രകാശ്, സെക്രട്ടറി ഇ.കെ.ശരത്ചന്ദ്രൻ, യൂണിയൻ പ്രതിനിധി സി.ആർ.ബാബു, വനിതസംഘം ശാഖ സെക്രട്ടറി രാജമ്മ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ഇന്ദുലാൽ ഭായി, വന്മളയിൽ പ്രസിഡന്റ് മധുസൂദനൻ, വൈസ് പ്രസിഡന്റ് ശേഖർ, സെക്രട്ടറി മനോജ് ഗോപി, യൂണിയൻ പ്രതിനിധി ശിവാനന്ദൻ,കലയനാട് ശാഖയിൽ പ്രസിഡന്റ് എ.വി.അനിൽകുമാർ,കാര്യറ ശാഖയിൽ പ്രസിഡന്റ് ജി.മംഗളാഗദൻ, വൈസ് പ്രസിഡന്റ് കെ.വിദ്യാധരൻ, സെക്രട്ടറി കെ.കലേശൻ, കമ്മിറ്റി അംഗം മുരളീധരൻ തുടങ്ങിയവർ വിവിധ ശാഖകളിൽ ചേർന്ന ചടങ്ങിൽ സംസാരിച്ചു.ഫ്ലോറൻസ്,തെന്മല ശാഖകളിൽ ഗുരുകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.