കൊല്ലം: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ ജില്ലാ ഫുഡ്‌ സേഫ്റ്റി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കൊല്ലം അസിസ്റ്റന്റ് ഫുഡ്‌ സേഫ്റ്റി കമ്മിഷണറുടെ ഓഫീസ് പടിക്കൽ നടന്ന സമരം സമിതി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ കിളികൊല്ലൂർ തുളസി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, കെ. ചന്ദ്രബോസ്, കല്ലുമ്പുറം വസന്തകുമാർ, ആർ. സുമിത്ര, കുണ്ടറ ഷറഫ്, ശിഹാബ് പൈനുമൂട് എന്നിവർ സംസാരിച്ചു. കെ.വി. മാത്യു സ്വാഗതവും ശർമ്മാജി നന്ദിയും പറഞ്ഞു. മണിയമ്മഅമ്മ, നസീൻ ബീവി, മയ്യനാട് സുനിൽ, രാജു ഹെൻറി, അയത്തിൽ സുദർശൻ, ഏലിയാമ്മ, പെരുമ്പുഴ സുരേഷ് എന്നിവർ നേതൃത്വം നൽകി.