dyf
പെട്രോൾ,ഡീസൽവില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റ് ഓഫിസി മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്രോഫിസ് ജംഗ്ഷനിൽ യുവാക്കൾ ധർണ സംഘടിപ്പിച്ചു.സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എബി ഷൈനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്.എൻ.രാജേഷ്, ട്രഷർ എസ്.സതേഷ്, ശാഹിൻ കുമാർ, ശ്യാം കരവാളൂർ, സജിൻ സുന്ദരൻ, ബൈജുഖാൻ, ശരത് ലാൽ, ആരോമൽ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.