കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പഴിഞ്ഞം കൊടുവന്നൂർക്കോണം കോളനിയിലെ നിർദ്ധനരായവർക്ക് ഹൃദയ സ്പർശം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വസ്ത്രവും കാൻസർ ചികിത്സാ സഹായവും വിതരണം ചെയ്യുന്നു. ഇന്ന് ഉച്ചക്ക് 2ന് കോളനിയിലെ അഗ്രോ സെന്ററിൽ

നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്യും. അഡ്വ.ബാബുമാത്യു അദ്ധ്യക്ഷത വഹിക്കും. കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അലക്സാണ്ടർ നിർവഹിക്കും.കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.പി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും.